ഹരിപ്പാട്: മുൻ ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായിരുന്ന ബിജു കൊല്ലശേരിയുടെ ഒന്നാം ചരമവാർഷികം ജന്മസ്ഥലമായ പള്ളിപ്പാട്ട് ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ സഹഭാരവാഹികളുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു ഉദ്ഘാടനം ചെയ്തു. മുൻ പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ്‌ ഡി. കൃഷ്‌ണകുമാർ അദ്ധ്യക്ഷനായി. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ എസ്. ദീപു അനുസ്മരണപ്രസംഗം നടത്തി. ഹരിപ്പാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രസിഡന്റുമാരായ എസ്. രാജേന്ദ്രക്കുറുപ്പ്, എം.ബി. അനിൽമിത്ര, സുജിത്ത്. എസ്. ചേപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ, നിയമസഭാ കമ്മിറ്റി പ്രസിഡന്റ്‌ വിഷ്ണു.ആർ ഹരിപ്പാട്, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഹരികൃഷ്ണൻ, കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഇല്ലത്ത് ശ്രീകുമാർ, ഹരിപ്പാട് നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീജാകുമാരി, കോൺഗ്രസ്‌ നേതാക്കളായ കെ.എം. രാജു, കെ.ജെ. രഞ്ജിത്ത്, എം.കെ. മണികുമാർ, മിനി സാറാമ്മ, സാദിഖ് ഇരുവേലി എന്നിവർ സംസാരിച്ചു.