photo

ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവ അറിയിപ്പിനായി ദേവിയുടെ പ്രതിനിധികൾ പടാകുളം തറവാട്ടിലെത്തി. കണിച്ചുകുളങ്ങരയിലെ നായർ തറവാടായ പടാകുളം കുടുംബത്തിലെ കാരണവരെ ഉത്സവം അറിയിച്ച ശേഷമാണ് എല്ലാ വർഷവും ചടങ്ങുകൾ ആരംഭിക്കുന്നത്.

മകര സംക്രമ ദിനത്തിലാണ് തറവാട്ടിലെത്തുന്നത്. ക്ഷേത്രം നിൽക്കുന്ന സ്ഥലം ഈ തറവാട്ടിൽ നിന്ന് തായ് വഴിയായി ലഭിച്ചതാണെന്നാണ് ചരിത്രം. ദേവിയുടെ പ്രതിനിധിയായി ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി പട്ടും വളയും ചിലങ്കയും ധരിച്ച് വാളും കൈയിലേന്തി ഓലക്കുടയും ചൂടി തകിലുൾപ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെളിച്ചപ്പാട്, ക്ഷേത്രം ഭാരവാഹികൾ എന്നിവരോടൊപ്പമാണ് അറിയിപ്പിനായി എത്തിയത്. സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,പി.ശിവാനന്ദൻ, പി.പ്രകാശൻ,പി.സി.വാവക്കുഞ്ഞ്,പി.ജി.പവിത്രൻ,കെ.വി. വിജയൻ,സ്വാമിനാഥൻ ചള്ളിയിൽ,ജയപ്രകാശപണിക്കർ എന്നിവർ പങ്കെടുത്തു.