
പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകടനവും സമ്മേളനവും നടത്തി. കെ.പി.സി.സി സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. സുധാകരൻ, ടി.ജി. രഘുനാഥപിള്ള, എം.ആർ. രാജേഷ്, മുഹമ്മദ് നസീർ, കെ.എ. സുധാകരൻ, എസ്. രാജേഷ്, അഷ്‌റഫ് വെള്ളേഴത്ത്, ഇ.കെ. കുഞ്ഞപ്പൻ, സത്താർ, നിതീഷ് ബാബു, സി.പി. വിനോദ് കുമാർ, പി. ഹരിഹരൻ, കെ.എം. ഹബീബ്, സിബി ജോൺ, സെൻമോൻ, ആന്റപ്പൻ മായിത്തറ, ധനേഷ് കുമാർ, അജയഘോഷ്, റഫീഖ് പുതിയപാലം തുടങ്ങിയവർ നേതൃത്വം നൽകി.