ചേർത്തല: വയലാർ രാമവർമ്മ അനുസ്മരണത്തിന്റെ ഭാഗമായി വയലാർ രാമവർമ്മ മെമ്മോറിയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാന തലത്തിൽ നടത്തിയ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. 516 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
അടുത്തദിവസം വയലാർ രാഘവപ്പറമ്പിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. ഉദയകുമാരി, എച്ച്.എം പി. ബിന്ദുലേഖ, ജൂറിയംഗം ടി.വി. ഹരികുമാർ, എസ്.എം.സി ചെയർമാൻ കെ.എ. നെജി, പി.എസ്. ശിവാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുവിഭാഗത്തിൽ മലപ്പുറം തെക്കതിൽ അഡ്വ. സുരേഷ്‌കുമാർ, എം.കെ. പ്രസന്നൻ മുഹമ്മ, ബി. ജോസുകുട്ടി ആലപ്പുഴ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ ചേർത്തല ഗവ. ജി.എച്ച്.എസിലെ ദുർഗാ രാജേഷ്,​ ഇളമ്പൽ ജി.യു.പി.എസിലെ പ്രാർത്ഥന ബാബു, കീഴാറ്റൂർ എം.ടി പി.എസ്.എ യു.പി.എസിലെ മുഹമ്മദ് ഇഫ്തിഷാലും എച്ച്.എസ് വിഭാഗത്തിൽ പുനലൂർ ഗേൾസ് എച്ച്.എസിലെ ആർദ്റാ.എസ്.നായർ,​ ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്.എസിലെ കാജൽ നോബിൻ,​ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ഹിരൺമയി ഹേമന്തും എച്ച്.എസ്.എസ് വിഭാഗത്തിൽ നെടുമുടി എൻ.എസ്.എസ് എച്ച്.എസ്.എസിലെ ഗോപിക വിനോദ്,​ കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലെ നിരുപമദാസ്, പാലക്കാട് വട്ടേനാട് മേഴത്തൂർ ജി.വി.എച്ച്,എസ്.എസിലെ ഹന ഹർഹാനും വിജയികളായി.