ചാരുംമൂട്: നൂറനാട് സി.ബി.എം സ്കൂളിൽ ഉണർവ് -2022 പരിപാടി 17ന് നടക്കും. കഴിഞ്ഞ രണ്ടുവർഷം എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, പൂർവ വിദ്യാർത്ഥികളായ മന്ത്രി

പി. പ്രസാദ്, പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ എന്നിവർക്ക് ആദരവും നൽകും.

രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ 2019 - 20 വർഷത്തെ വിദ്യാർത്ഥികളെ അനുമോദിക്കും. പി.എൻ. പ്രമോദ് നാരായൺ എം.എൽ.എയെ സ്കൂൾ മാനേജർ ഇൻ ചാർജ് പി.ആർ കൃഷ്ണൻ നായർ ആദരിക്കും.

ഉച്ചയ്ക്ക് 2ന് നടക്കുന്ന സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 2020-21 വർഷത്തെ വിദ്യാർത്ഥികളെ അനുമോദിക്കും. മന്ത്രി പി. പ്രസാദിനെയും ചടങ്ങിൽ ആദരിക്കും. സ്കൂൾ മാനേജർ ജയശ്രീ തമ്പി ഉപഹാരം നൽകും.