
മാന്നാർ: 14ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് 2022 - 23 വർഷത്തെ ഉപപദ്ധതി തയ്യാറാക്കലിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മിറ്റി ചെയർമാൻ സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത്, വി.ആർ. ശിവപ്രസാദ്, എസ്. ശാന്തിനി, ആസൂത്രണ ഉപാദ്ധ്യക്ഷൻ പി.എൻ. ശെൽവരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടത്തി റിപ്പോർട്ട് അവതരിപ്പിച്ച് സെക്രട്ടറി കെ.പി. ബിജു നന്ദി പറഞ്ഞു.