photo

ചേർത്തല: തിരുനെല്ലൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന പ്രതിമാസ മൾട്ടി ഡിവിഷൻ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എസ്. ജോസി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാർ ജനറൽ കെ.ദീപു,സൂപ്രണ്ട് ജ്യോതിഷ്,ഭരണ സമിതി അംഗങ്ങളായ അജേഷ് മിത്രൻ,പി.ഗോപാലകൃഷ്ണൻ,അനിൽകുമാർ,വിജയകുമാരി എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി.ജിജിമോൾ നന്ദി പറഞ്ഞു.