badmint

ആലപ്പുഴ: ജില്ലാ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ രാമവർമ്മ ക്ലബിൽ 22, 23 തീയതികളിൽ നടക്കും. സീനിയർ, സിംഗിൾസ് ആൻഡ് ഡബിൾസ് പുരുഷ, വനിതാ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് ഒളിമ്പിക്സ് അസോസിയേഷൻ സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ നൽകും. ജില്ലാ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ടീം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരളാ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 16ന് രാത്രി 8 വരെ. ഫോൺ: 9995552395.