ചേർത്തല: കേരള വെളുത്തേടത്ത് നായർ സമാജം (കെ.വി.എൻ.എസ്) ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും മന്ത്രി പി. പ്രസാദ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ജി. ശശികുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന രജിസ്ട്രാർ രാജേഷ് വിഷയാവതരണം നടത്തും. ജില്ലാ സെക്രട്ടറി രവീന്ദ്രൻ നായർ സ്വാഗതവും ട്രഷറർ ശ്രീധരൻ നായർ നന്ദിയും പറയും.