ചേർത്തല: വയലാർ വടക്ക് കോയിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 23 വരെ നടക്കും. നാളെ വൈകിട്ട് 7ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യുണിയൻ സെക്രട്ടറി വി.എൻ. ബാബു ദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്രം തന്ത്രി കാളിദാസ് മുഖ്യകാർമ്മികനാകും. 17ന് രാവിലെ ക്ഷേത്രം മേൽശാന്തി കെ.ബി. ബിനു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, 19ന് രാവിലെ 11ന് ഉണ്ണിഊട്ട്, 21ന് രാവിലെ 10.30ന് രുക്മിണി സ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ എന്നിവ നടക്കും. 23ന് യജ്ഞം സമാപിക്കും. യജ്ഞ ദിനങ്ങളിൽ ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് പ്രഭാഷണം എന്നിവ നടക്കും.