ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് വക ചിറകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 1 മുതൽ 2023 മാർച്ച് 31 വരെ മത്സ്യം വളർത്തുന്നതിനും പിടിക്കുന്നതിനും വയ്യാങ്കരച്ചിറയിൽ നിന്ന് ഫെബ്രുവരി 1 മുതൽ മാർച്ച് 31വരെ മത്സ്യം പിടിക്കുന്നതിനുമുള്ള അവകാശത്തിന് 18ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യലേലം നടക്കും. മാധവപുരം പബ്ളിക് മാർക്കറ്റിൽ നിന്നുള്ള ചപ്പുചവറുകൾ, ജൈവ മാലിന്യങ്ങൾ എന്നിവ വാരിയെടുക്കാനുള്ള അവകാശം ഉച്ചയ്ക്ക് 2.30നും പഞ്ചായത്തുവക വൃക്ഷങ്ങളിലെ ആദായം എടുക്കുന്നതിനുള്ള അവകാശം 3.30നും ലേലം ചെയ്യും.