ചേർത്തല: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ രാവിലെ 10ന് കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ.പി സ്‌കൂളിൽ മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ക്ഷീര വികസന സെമിനാർ, പൊതുസമ്മേള നം, ക്ഷീരകർഷകരെ ആദരിക്കൽ, ക്ഷീരസംഘങ്ങൾക്കുള്ള അവാർഡ് വിതരണം, എക്‌സിബിഷൻ എന്നിവ നടക്കും.