ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹദർശന തിരുനാൾ 18മുതൽ 21വരെ നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ആന്റോചേരാംതുരുത്തി,പ്രസുദേന്തി ജിതിൻജോൺ വാളമ്മക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
18ന് വൈകിട്ട് ദിവ്യബലിക്കു ശേഷം ഫാ.ആന്റോ ചേരാംതുരുത്തിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ കൊടിയേറ്റ്.19ന് രാവിലെ പ്രസുദേന്തിമാരുടെയും സ്ഥാനക്കാരുടെയും തിരഞ്ഞെടുപ്പ്. തുടർന്ന് സ്ഥാനവാഴ്ച.20ന് വേസ്പരദിനം വൈകിട്ട് ഡോ.ജോഷിപുതുശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി.തുടർന്ന പ്രദക്ഷിണം.
21ന് തിരുനാൾദിനം.രാവിലെ 10ന് പാട്ടുകുർബാന,വൈകിട്ട് കാഴ്ചവെപ്പ്,ദിവ്യബലി വചനസന്ദേശം തുടർന്ന് പട്ടണ പ്രദക്ഷിണം.