
അമ്പലപ്പുഴ: യുവാവ് കുഴഞ്ഞു വീണു മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ അരശർകടവിൽ ജോസ് കുഞ്ഞ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ബോണി- (43) ആണ് മരിച്ചത്. ഹൃദ്രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം വെളളിയാഴ്ച പകൽ 1.30 ഓടെ വീടിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സാഗര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.