തെക്കേമങ്കുഴി: ചിറായിൽ ദേവീക്ഷേത്രത്തിലെ മകരപ്പൊങ്കൽ മഹോത്സവം ജനുവരി 15,16,17 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 5മുതൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് മഹാനിവേദ്യപൊങ്കാല, 7.30മുതൽ നേർച്ചപ്പറയിടീൽ. നാളെ രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും നേർച്ചപ്പറയിടീൽ. 17ന് രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും നേർച്ചപ്പറയിടീൽ, രാത്രി 7ന് വിളക്ക് അൻപൊലി.