ആലപ്പുഴ: തെക്കേമങ്കുഴി പ്ലാക്കാട്ട് ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരപ്പൊങ്കാലയും അവിട്ടം തിരുനാൾ മഹോത്സവവും ക്ഷേത്രതന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കൽ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി കളരിയ്ക്കൽ സരോവരം മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും. രാവിലെ 4.30മുതൽ വിശേഷാൽ പൂജകൾ, 7ന് മകരപ്പൊങ്കൽ, 8 മുതൽ ശ്രീമഹാഭാഗവതപാരായണം.