sujith

അങ്കമാലി: ദേശീയപാതയിൽ കോതകുളങ്ങരയിൽ യൂടേണിന് സമീപം കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേർത്തല എസ്.എൽ പുരം മടത്താനിവെളി കുട്ടാപ്പുവിന്റെ മകൻ സുജിത്താണ് (38) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സുനിലിന് പരിക്കേറ്റു. ഇയാൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുജിത്തിന്റെ ഭാര്യ മിനി. വ്യാഴാഴ്ച രാത്രിയാണ് അപകടം.