arun

വള്ളികുന്നം: ക്ഷേത്ര വളപ്പിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി കോടതിയിൽ കീഴടങ്ങി. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുണാണ് (24) കായംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യുവാണ് (15) കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർ കുറ്റിയിൽ ആദർശ് (17) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിചാരണ നടന്നുവരുന്ന മാവേലിക്കര കോടതിയിൽ ആർ.എസ്.എസുകാരായ പ്രതികൾക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.

ഒന്നാം പ്രതി കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21) അറസ്റ്റിലായതിന്റെ 85​ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായത് പൊലീസിന് നേട്ടമായി. വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം ഐശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജംഗ്ഷൻ പ്രസാദം വീട്ടിൽ

പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണിക്കൃഷ്ണൻ (ഉണ്ണിക്കുട്ടൻ,​ 24) എന്നിവരാണ് മറ്റ് പ്രതികൾ.