വള്ളികുന്നം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ചന്ദ്രാലയത്തിൽ അക്ഷയ് ചന്ദ്രൻ (താളവട്ടം–24) ആണ് പിടിയിലായത്. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പ്രേമം നടിച്ച് വശീകരിച്ച് കൊണ്ടു പോയി ഒളിവിൽ താമസിച്ചാണ്
പീഡനം നടത്തിയത്. വിവിധ സ്റ്റേഷനുകളിലായി പതിനാലോളം കേസുകളിലെ പ്രതിയാണ് അക്ഷയ് ചന്ദ്രൻ എന്ന് പൊലീസ് പറഞ്ഞു. വള്ളികുന്നം സി.ഐ എം.എം.ഇഗ്നേഷ്യസ്, എസ്.ഐ ജി.ഗോപകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.