fruits

ആലപ്പുഴ: വേനൽ ശക്തമായതോടെ ഉള്ള് തണുപ്പിക്കാൻ പഴവർഗ വിപണി ഉഷാറായി. ഇതോടെ വിലയും വർദ്ധിച്ചു. കനത്ത ചൂടിൽ നാട്ടിലെ പച്ചപ്പ് മാഞ്ഞെങ്കിലും പച്ചപിടിച്ചത് പഴം വിപണിയാണ്. ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ എന്നിവയ്ക്കാണ് ആവശ്യക്കാരേറിയിരിക്കുന്നത്.

കൊവിഡ് കാലത്ത് പലരും വഴിയോര കച്ചവടം ഉപജീവനമാർഗമാക്കിയിട്ടുണ്ട്. കരിക്ക്, കരിമ്പിൻ ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു. ആപ്പിളാണ് വിലയിൽ വിപണിയിലെ താരം. വിദേശ ആപ്പിളുകളാണ് കൂടുതലായും എത്തിയിട്ടുള്ളത്. വില കിലോയ്ക്ക് 240 രൂപയാണ്.

വിൽപ്പന കൂടിയതോടെ തണ്ണിമത്തനും വില വർദ്ധിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ ജില്ലയിൽ മാമ്പഴ സീസണായിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ സീസണായിട്ടില്ല. പാലക്കാട്, സേലം എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതലായി മാമ്പഴം എത്തുന്നത്. മാതള സീസൺ ആരംഭിച്ചെങ്കിലും വില കുറഞ്ഞിട്ടില്ല.

ഇന്നലത്തെ വില (കിലോയ്ക്ക്)

ആപ്പിൾ (വിദേശം) ₹ 240 - 280

ആപ്പിൾ ₹ 160

ഓറഞ്ച് ₹ 80

സീഡ്ലെസ് മുന്തിരി ₹ 160

പച്ചമുന്തിരി ₹ 120

കറുത്ത മുന്തിരി ₹ 70

തണ്ണിമത്തൻ ₹ 50

പേരയ്ക്ക (തായ്ലൻഡ്) ₹ 120

ലന്തക്ക ₹ 100

മാതളം ₹140

ഏത്തയ്ക്ക ₹ 45

ഞാലിപ്പൂവൻ ₹ 40

പപ്പായ ₹ 50

പാനീയങ്ങളുടെ വില

കരിക്ക് ₹ 50

കരിമ്പ് ജ്യൂസ് ₹ 40

സർബത്ത് ₹ 20

''''

എല്ലാത്തരം പഴങ്ങളും വിപണിയിൽ ലഭ്യമാണ്. വിൽപ്പന വർദ്ധിച്ചതോടെ വില ഉയർന്നു. വിപണിയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഉണർവുണ്ടായിട്ടില്ല.

മാഹിൻ, കച്ചവടക്കാരൻ