 
അമ്പലപ്പുഴ : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി .പി. ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണജാഥയ്ക്ക് കളർകോട് ലോക്കൽ കമ്മിറ്റിയിൽ നിന്ന് തുടക്കം കുറിച്ചു. ജാഥ ക്യാപ്ടനായ മണ്ഡലം സെക്രട്ടറി ഇ. കെ .ജയന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു സദാശിവൻ പിള്ള അധ്യക്ഷത വഹിച്ചു, എം. ഡി. വാമദേവൻ സ്വാഗതം പറഞ്ഞു ജാഥ വൈസ് ക്യാപ്ടൻ ബി.നസീർ, ജാഥ ഡയറക്ടർ ആർ. അനിൽകുമാർ, ബി .അൻസാരി ,പി .കെ. ബൈജു, സി. വാമദേവ്, പി .കെ. ബാബുരാജ്, വി .ആർ. അശോകൻ, ബി. ബിനുമോൻ, സിന്ധു അജി, ജയപ്രസന്നൻ, എം. ഷീജ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കളർകോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാഹനജാഥ പറവൂർ ജംഗ്ഷൻ, വലിയകുളം ജംഗ്ഷൻ, പഴവീട് ജംഗ്ഷൻ, കൊങ്ങിണി ചുടുകാട്, സക്കറിയ ബസാർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കല്ലു പാലത്തിൽ സമാപിച്ചു. സമാപന സമ്മേളനം പി. എസ്. എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇന്ന് പുന്നപ്ര ചന്ത,എസ്. എൻ കവല വളഞ്ഞവഴി ,കരുമാടി അമ്പലപ്പുഴ കച്ചേരിമുക്ക് ,കരുർ ജംഗ്ഷൻ, തോട്ടപ്പള്ളി ജംഗ്ഷൻ, എന്നിവിടങ്ങളിൽ വാഹന ജാഥ പര്യടനം നടത്തും സമാപന സമ്മേളനം എ .ഐ. റ്റി. യു .സി ജില്ല പ്രസിഡന്റ് അഡ്വ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും.