അമ്പലപ്പുഴ : വർഷങ്ങളായി തകർന്നു കിടക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം എ.കെ.ജി - പോട്ടത്തറ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് ജോബി ,സെക്രട്ടറി സ്മിതാ മോഹൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സി.പ്രദീപ്, യുവമോർച്ച മണ്ഡലം പ്രസിഡൻറ് ആദർശ് മുരളി ,ബി.ജെ.പി ഏരിയ പ്രസിഡന്റുമാരായ അജി ചന്ദ്രൻ, പി.മുരുകേഷ്, ഗ്രാമ പഞ്ചായത്ത് അംഗം സുമിത ഷിജിമോൻ, സുമേഷ് ചന്ദ്ര ബോസ് തുടങ്ങിയവർ പങ്കെടുത്തു.