 
ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്പോയീസ് യൂണിയൻ (സി.ഐ.ടി.യു) ആലപ്പുഴ-ചേർത്തല ബ്രാഞ്ചുകളുടെ മേഖല കൺവൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ, ജില്ലാ സെക്രട്ടറി പ്രമോജ്.എസ്.ധരൻ, കെ.എ.ഷാജി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.എ.സി.ഷൈൻ സ്വാഗതവും കെ.അയ്യപ്പൻ നന്ദിയും പറഞ്ഞു.