ambala
കാക്കാഴം മുസ്ളീം ജമാ അത്തിൽ പൊതു കുളത്തിൽലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : കാക്കാഴം മുസ്ളീം ജമാ അത്തിൽ പൊതു കുളത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ പി.എസ്.സൂര്യ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്തംഗം കെ.നജീബ്, ജമാഅത്ത് സെക്രട്ടറി എ.മുഹമ്മദ് മുസ്തഫ, പ്രോജക്ട് കോ ഓർഡിനേറ്റർ ഇമ്മാനുവൽ ഷാജി, അക്വാകൾച്ചർ പ്രൊമോട്ടർ ആർ. രഞ്ജിനി എന്നിവർ പ്രസംഗിച്ചു