ljd
എൽ.ജെ.ഡി.ജില്ലാ മണ്ഡലം നേതാക്കളെ സി.പി.ഐ.യിലേക്ക് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സ്വീകരിക്കുന്നു.

ആലപ്പുഴ: എൽ.ജെ.ഡി ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് ടെൻസൻ പുളിക്കൽ,ജില്ലാ സെക്രട്ടറി അഡ്വ.ജെറ്റിൻ കൈമാപറമ്പിൽ,യുവജനതാദൾ സംസ്ഥാന ജനറൽ

സെക്രട്ടറി അനു ആനന്ദ്, എൽ.ജെ.ഡി കായംകുളം മണ്ഡലം സെക്രട്ടറി നിസാർ ചാങ്ങയിൽ എന്നിവരുടെ നേതൃത്വത്തിൽ 30ഓളം നേതാക്കൾ എൽ.ജെഡിയുടെ പ്രഥമിക അംഗത്വം രാജിവെച്ച് സി.പി.ഐയിൽ ചേർന്നു. സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി.ജെആഞ്ചലോസ് പാർട്ടിയിലേക്ക് വന്ന പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു.