ആലപ്പുഴ: കുട്ടമംഗലം പരുത്തിവളവ് പാടശേഖരത്തിന്റെ വടക്കുപടിഞ്ഞാറ്കേന്ദമായി പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചരണസഭ യൂണിറ്റിന്റെ തൃപ്പാദപുണ്യതീരം പ്രാർത്ഥനാ മന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹാ പ്രതിഷ്ഠാ ചടങ്ങുകൾ 21 മുതൽ 23വരെ നടക്കും. 20ന് രാവിലെ 9ന് ശില്പി സജീവ് സിദ്ധാർത്ഥ് വടക്കൻ പറവൂർ പ്രതിമ പ്രതിഷ്ഠാ കമ്മിറ്റി കോർഡിനേറ്റർ അനിലപ്പൻ കുതവറച്ചിറക്ക് കൈമാറും. 21ന് രാവിലെ 9.30ന് ജനറൽ കൺവീനർ പുരുഷോത്തമൻ പ്രതിമ ഏറ്റുവാങ്ങി എസ്.എൻ.ഡി.പി യോഗം പള്ളാത്തുരുത്തി 25-ാം നമ്പർ ശാഖയിൽ നിന്ന് ഘോഷയാത്രയായി പുറപ്പെടും. ശാഖ പ്രസിഡന്റ് പി.സി. അജിതൻ ഉദ്ഘാടനം ചെയ്യും. മണ്ഡപത്തിൽ ദീപം തെളിക്കൽ മധുസൂദനൻ നിർവഹിക്കും. സഭ യൂണിറ്റ് പ്രസിഡന്റ് ഗീതാ പ്രസന്നനും സെക്രട്ടറി തങ്കമ്മ വിജയനും ചേർന്ന് പ്രതിമ ഏറ്റുവാങ്ങും. വൈകിട്ട് 6.30ന് ഗുരുപൂജ, 7ന് പ്രഭാഷണം.
22ന് രാവിലെ 7ന് പതാക ഉയർത്തൽ, 10ന് പ്രഭാഷണം, ഉച്ചക്ക് 1ന് ഗുരുപൂജ ഭക്ഷണം, ഉച്ചക്ക് 2ന് പ്രഭാഷണം, വൈകിട്ട് 6.45ന് ഭഗവതിസേവ, സർവൈശ്വര്യ പൂജ, രാത്രി 8ന് കുട്ടികളുടെ കലാപരിപാടികൾ. 23ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 6ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 9.30ന് ആത്മീയ സദസിൽ കണ്ണാടി എസ്.കെ. ഫൗണ്ടേഷൻ ചെയർമാൻ ശശികലാധരൻ അദ്ധ്യക്ഷത വഹിക്കും. വിശാഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ ശ്രീഗണപതി-ശ്രീശാരദാ ഛായാചിത്രം അനാച്ഛാദനം ചെയ്യും. ഷാജി അരവിന്ദ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. സതീശൻ അത്തിക്കാട് സംസാരിക്കും. അനിയപ്പൻ കുതവറച്ചിറ സ്വാഗതവും ഗീത പ്രസന്നൻ നന്ദിയും പറയും. ഉച്ചക്ക് 12.12നും 12.34നും മദ്ധ്യേ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ഗുരുദേവ പ്രതിഷ്ഠ നിർവഹിക്കും. 2ന് പൊതുസമ്മേളനം ഉദ്ഘാടനവും വിഗ്രഹസമർപ്പണവും ഗോകുലം ഗോപാലൻ നിർവഹിക്കും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് മുതിർന്ന പൗരൻമാരെ ആദരിക്കും. സഭ ജില്ലാ പ്രസിഡന്റ് സുകുമാരൻ മാവേലിക്കര മുഖ്യപ്രസാഷണം നടത്തും. യൂണിറ്റ് സെക്രട്ടറി തങ്കമ്മ വിജയൻ സ്വാഗതവും ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പി.പുരുഷോത്തമൻ നന്ദിയും പറയും.