
മാന്നാർ: ഡി.വൈ. എഫ്.ഐ മാന്നാർ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് കുന്നത്തൂർ യു.പി സ്‌കൂൾ മൈതാനത്ത് കട്ട് പോസ്റ്റ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറി കെ.പ്രശാന്ത് കുമാർ കിക്കോഫ് നടത്തി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ പ്രസാദ്, സി.പി സുധാകരൻ, പി.എ അൻവർ, സജു തോമസ്, ശ്യാം മോഹൻ, ഹരികൃഷ്ണൻ, അമിത്, അഭിദേവ് തുടങ്ങിയവർ സംബന്ധിച്ചു.