മാന്നാർ: എസ്,എൻ. ഡി. പി യോഗം ഇരമത്തൂർ 658-ാം നമ്പർ ശാഖാ വല്യവീട്ടിൽ ദേവിയുടെ തിരുനടയിൽ നടന്ന മകരപൊങ്കാലയ്ക്ക് നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. രാവിലെ 8 ന് ദേവീക്ഷേത്രനടയിലെ പൊങ്കാല അടുപ്പിലേക്ക് ക്ഷേത്രമേൽശാന്തി ലാൽശാന്തികൾ ദീപം പകർന്നു. തുടർന്ന് ക്ഷേത്രപരിസരത്തെ ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് ദേവീമന്ത്രജപത്തോടെ അഗ്നിപകർന്നു. മാന്നാർ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ എന്നിവർ മുഖ്യസന്ദേശം നൽകി. ശാഖാ യോഗം പ്രസിഡന്റ് സോമനാഥൻ ശിവഗംഗ, വൈസ് പ്രസിഡന്റ് ബിജു ആനമുടിയിൽ, സെക്രട്ടറി ബിജു ചാങ്ങയിൽ, കമ്മിറ്റി അംഗം അനിൽകുമാർ മനയശേരിൽ, വനിതാസംഘം സെക്രട്ടറി സൗമ്യ ദിലീപ് എന്നിവർ സംസാരിച്ചു. 9.30 ന് പൊങ്കാല പൂജയും നേദ്യ സമർപ്പണവും നടത്തി സമാപിച്ചു.