 
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. തുരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ആർദ്റംമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ഡീവർ പ്രഹ്ളാദ് ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ സാന്ത്വന ദീപം തെളിച്ചു. കെ.എസ്.ജയകുമാർ പാലിയേറ്റീവ് സന്ദേശം നൽകി. സുധ സുരേഷ്,ജ്യോതി മോൾ,ടി.പി.കനകൻ, ജോബി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ സ്വാഗതവും ഡോ. നെജിൻ ഫ്രാൻസീസ് നന്ദിയും പറഞ്ഞു. പാലിയേറ്റീവ് രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനേയും സ്തുത്യർഹ സേവനമനുഷ്ടിക്കുന്ന പാലിയേറ്റീവ് നഴ്‌സ് പി. ഗീതയേയും ആദരിച്ചു. ചരമംഗലം ഡി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി. കുട്ടികൾ കിടപ്പു രോഗികൾക്കാവശ്യമായ സാമഗ്രികൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.