ചേർത്തല : കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോ ത്സവം 16 ന് തുടങ്ങി 18 ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ സരസമ്മ തെക്കേ വാഴത്തുശേരിയുടെ സ്‌കന്ദപുരാണ പാരായണം ഉണ്ടാകും. 18 ന് രാവിലെ 8 ന് ശ്രീബലി, 11 ന് ദ്റവ്യകലശം, വൈകിട്ട് 4 ന് ആഞ്ഞിലിച്ചുവട് കുടിയാംശ്ശേരി കുടുംബ ക്ഷേത്രത്തിൽ നിന്ന് കാവടിഘോഷയാത്ര, 5ന് കാവടിയാട്ടം, 6 ന് ശ്രീബലി. തുടർന്ന് പടിഞ്ഞാറെ കൊട്ടാരം ലാസിക നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്ത്യാഞ്ജലി.