ചേർത്തല:ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ രജതജൂബിലി ജില്ലാ സമ്മേളനം 16ന് ചേർത്തല എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ് ഓഡി​റ്റോറിയത്തിൽ നടക്കും. രാവിലെ 10ന് കൃഷിമന്ത്റി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനാകും.ജില്ലാ സെക്രട്ടറി ഉണ്ണിശിവരാജൻ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ സംഘടനാറിപ്പോർട്ടും അവതരിപ്പിക്കും.മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന് സംഘടന ഏർപ്പെടുത്തിയ ആർ.എൻ.കൃഷ്ണകുമാർ പുരസ്‌കാരം ഡയ​റ്റ് സീനിയർ ലക്ചറർ വി.പി.മിനികുമാരിക്ക് ജില്ലാ പ്രസിഡന്റ് എൻ.ശ്രീകുമാർ സമ്മാനിക്കും. ഉച്ചക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.കെ.സി.സ്‌നേഹശ്രീ അദ്ധ്യക്ഷയാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 70 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ,ജില്ലാ സെക്രട്ടറി ഉണ്ണിശിവരാജൻ,ടി.ലിജിമോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.