അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കാണമെന്ന് എച്ച്. സലാം എം .എൽ. എ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. 2.8 കോടി രൂപ ചെലവിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ ചുങ്കം - പള്ളാത്തുരുത്തി റോഡിന്റെ നിർമ്മാണോദ്ഘാടനം 21 ന് നടക്കും.