ആലപ്പുഴ : ആലപ്പുഴ ഒളിമ്പിക്സിന്റെ ഭാഗമായുള്ള സൈക്ലിംഗ് മത്സരം ഇന്ന് രാവിലെ 6.30 ന് പുന്നപ്ര അംബേദ്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിന് സമീപം ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യും. 9ന് എ. എം.ആരിഫ് എം.പി സമ്മാനദാനം നിർവ്വഹിക്കും, തുടർന്ന് കളർകോട് എൽ.പി സ്‌കൂളിൽ തായ്‌കൊണ്ട മത്സരം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് സമ്മാനദാനം നിർവ്വഹിക്കും.
10ന് വൈ.എം.സി.എ അരീനയിൽ ടേബിൾ ടെന്നീസ് മത്സരം വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യും. ലിയോ തേർട്ടീന്ത് സ്‌കൂളിൽ ഹാൻഡ്‌ബാൾ മത്സരം ഫാ.സോളമൻ ചാരങ്ങാട്ട് ഉദ്ഘാടനം ചെയ്യും.