ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം താമരക്കുളം വേടരപ്ലാവ് ശാഖാ വാർഷികവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷവും 17,18 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
17 ന് രാവിലെ 7 ന് പതാക ഉയർത്തൽ , 8 ന് ഗുരു ഭാഗവത പാരായണം, 7.15 ന്
ആചാര്യവരണം ,7 30 ന് പ്രസാദശുദ്ധി ക്രിയകൾ.
18 ന് രാവിലെ 1130 ന് സ്വാമി വിശാലാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ സർവ്വൈശ്വര്യ പൂജ, 1 ന് അന്നദാനം.
വൈകിട്ട് 4.30 ന് സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി ജി.സുധാകരൻ ചികിത്സാ സഹായം വിതരണം ചെയ്യും. സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ അശ്വിൻ ദാസിനെ
എം.എസ് അരുൺകുമാർ എം.എൽ.എ അനുമോദിക്കും. യൂണിയൻ കൺവീനർ ബി സത്യപാൽ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും. രാത്രി 7 ന് ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം.
ശാഖാ പ്രസിഡന്റ് ഡി.വിജയൻ, സെക്രട്ടറി ബി.തുളസീദാസ്, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം
വി.ചന്ദ്രബോസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.