 
ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത്
നാലാം വാർഡിലെ കനാൽ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചു.
ബോർഡുകളിൽ തറച്ചിരുന്ന ഫ്ളക്സുകളും ബാനറുകളും പ്ലാസ്റ്റിക് വേസ്റ്റുകളുമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
രാവിലെയാണ് പരിസരവാസികൾ മാലിന്യ കൂമ്പാരം കണ്ടത്.
കനാലിലും കരയിലുമാണ് മാലിന്യങ്ങൾ കിടന്നത്. വെള്ളത്തിൽ വീണുകിടന്ന മാലിന്യങ്ങൾ ഒഴുകി പോയതായി നാട്ടുകാർ പറഞ്ഞു.
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പറഞ്ഞു. നൂറനാട് പൊലീസിൽ പരാതി നൽകി.