ചാരുംമൂട്: ചാരുംമൂട് പേരൂർകാരാഴ്മ കിണറുവിള ജംഗ്ഷന് സമീപം കെ. ഐ. പി കനാലിന്റെ കിണറുകളിൽ വൻ തോതിൽ മാലിന്യം നിറഞ്ഞത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നു വിട്ടതാണ് വൻതോതിൽ മാലിന്യം അടിയാൻ കാരണം. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും നിറഞ്ഞ് കനാലിലെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ് .
ദുർഗന്ധം കാരണം സമീപവാസികൾ ബുദ്ധിമുട്ടിലാണ്. മാലിന്യം നിറഞ്ഞ വെള്ളം കനാലിൽ നിന്നും
സമീപത്തുള്ള കിണറുകളിലേക്ക് എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ഉത്കണ്ഠയുമുണ്ട് . എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കി​ കനാൽ വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.