a
കണ്ടൂയൂര്‍ അമ്പലാത്ത് ഹരിയുടെകുടുമബത്തില്‍ നടന്ന കുത്തിയോട്ടത്തിന്റെ കാല്‍നാട്ടുകര്‍മ്മം

മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ ഏറ്റവും പ്രധാനവഴിപാടായ കുത്തിയോട്ടത്തിന്റെ യജ്ഞശാലയ്ക്കുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു. കണ്ടിയൂർ അമ്പലാത്ത് ഹരിയും കുടുംബവും സമർപ്പിക്കുന്ന കുത്തിയോട്ട വഴിപാടിന്റെ കാൽനാട്ടുകർമ്മമാണ് നടന്നത്. ചെട്ടികുളങ്ങര ഈരേഴതെക്ക് ശ്രീലളിതാംബിക കുത്തിയോട്ടസമിതിയാണ് പാട്ടും ചുവടും അവതരിപ്പിക്കുന്നത്. കാട്ടൂർ രവി ആശാനാണ് ആചാര്യൻ. ഇത്തവണ ആറ് കുത്തിയോട്ടങ്ങളാണ് ഭഗവതിക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് വഴിപാടായി സമർപ്പിക്കുന്നത്. മാർച്ച് ഒന്നിന് ആരംഭിക്കുന്ന പാട്ടും ചുവടും ഏഴിന് കുംഭ ഭരണിനാളിൽ ക്ഷേത്രത്തിലെത്തി ചൂരൽമുറിഞ്ഞ് സമർപ്പിക്കും.