 
പൂച്ചാക്കൽ : തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരമേഖലയെ കൂടി ഉൾപ്പെടുത്തി പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾക്കായി പാർലമെന്റിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് എ. എം.ആരിഫ് എം.പി. പറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദലിമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് സ്വാഗതം പറഞ്ഞു. ക്ഷീരവികസന ഓഫീസർ പി. സിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സന്തോഷ്, ഡി.വിശ്വംഭരൻ, ടി. എസ് സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ, എൻ.കെ.ജനാർദ്ദനൻ, അഡ്വ.ജയശ്രീ ബിജു, അംഗങ്ങളായ രജിത , സി.പി വിനോദ്കുമാർ, ക്ഷീരവികസന വകുപ്പ്ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ അക്ബർ ഷാ, ഡോ.ധന്യാ പൈ, പ്രവീണ, ഷഫീന എന്നിവർപങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ എസ്. അനിൽകുമാർ നന്ദി പറഞ്ഞു.