മാവേലിക്കര: നിയമസഭാ മണ്ഡലത്തിലെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ പൊന്നേഴ വാത്തികുളം കോയിക്കൽ മാർക്കറ്റ് റോഡ് ആധുനിക നിലവാരത്തിൽ രണ്ടുവരി പാതയായി ടാറിംഗ് നടത്തി​ പുനരുദ്ധരിക്കുന്നതിന് 10 കോടി രൂപ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. 8.5 കിലോമീറ്റർ നീളമുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. ദിശാസൂചക ബോർഡുകൾ, റോഡ് മാർക്കിംഗ് ലൈനുകൾ, സ്റ്റഡുകൾ, പ്രധാന ജംഗ്ഷനുകളിൽ ഇന്റർലോക്ക്, ഷോൾഡർ കോൺക്രീറ്റ് എന്നിവ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ്ഡിവിഷനാണ് നിർമ്മാണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.