 
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണവും രോഗിക്കുള്ള പരിചരണോപകരണങ്ങളുടെ വിതരണവും നടന്നു. അരൂക്കുറ്റി ഗവ. ആശുപത്രിയിൽ ദലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് അദ്ധ്യക്ഷനായി. ഡോ.സേതുമാധവൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് തല ഹെൽത്ത് സൂപ്പർവൈസർ മനോഷ്, ഹെഡ് സിസ്റ്റർ ഷൈനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജിത്ത്, അരൂക്കുറ്റി പാലിയേറ്റീവ് നഴ്സ് ബീന എന്നിവർ സംസാരിച്ചു. ഹെഡ് നേഴ്സ് റീന നന്ദി പറഞ്ഞു. തൊറാപ്പി ചികിത്സയിലിരിക്കുന്ന രോഗികൾക്കുള്ള ഉപകരണങ്ങൾ നഴ്സ് സുലേഖ പ്രവീൺ വിതരണം ചെയ്തു.