ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിലെ 20-ാം പ്രതിയ്ക്ക് അമ്പലപ്പുഴ മജസിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സഹായം ചെയ്തു കൊടുത്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കടക്കരപ്പള്ളി പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിനാണ് ( 34) ജാമ്യം ലഭിച്ചത്. പ്രതിക്കു വേണ്ടി അഡ്വ. പി. സുധീർ കോടതിയിൽ ഹാജരായി. നേരത്തെ കേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.