മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് മാവേലിക്കര ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ജാഥാ ക്യാപ്ടൻ എം.ഡി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്ടൻ പി.സുരേന്ദ്രൻ, ഡയറക്ടർ കെ.അശോകൻ, ജാഥാ അംഗങ്ങളായ ആനന്ദൻ, രാജേഷ്, സതീഷ് ചന്ദ്രബാബു, എസ്.അംജാദ്, മണിയമ്മ ടീച്ചർ, വിപിൻദാസ്, നന്ദകുമാർ, ഗീതാ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ചന്ദ്രനുണ്ണിത്താൻ ഉദ്ഘാടനം ചെയ്ത പ്രചരണ ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം പൊതുസമ്മേളനത്തോടുകൂടി നൂറനാട് പടനിലത്ത് സമാപിച്ചു.