ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം(പുത്തനമ്പലം) ക്ഷേത്രത്തിൽ ഇന്ന് ദേവി ഉത്സവവും നാളെ എ ഗ്രൂപ്പ് പുണർതം മഹോത്സവവും 18ന് തൈപ്പൂയം ആറാട്ട് മഹോത്സവവും നടക്കും.

ഇന്ന് രാവിലെ 7.30ന് നവകപഞ്ചഗവ്യ കലശാഭിഷേകം, ശ്രീഭൂതബലി,8.30നും വൈകിട്ട് 5.45നും ശ്രീബലി, 5ന് ചെമ്പോല താലപ്പൊലി വരവ്,7ന് ഓട്ടൻതുള്ളൽ, രാത്രി 8.30ന് നാട്യാഞ്ജലി.
എ ഗ്രൂപ്പ് പുണർതം ഉത്സവദിനമായ 17ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് പള്ളിവേട്ട,പള്ളിനിദ്ര, 7.30ന് സംഗീതസദസ്, 9.30ന് നാടകം. ബി ഗ്രൂപ്പ് ആറാട്ട് ഉത്സവദിനമായ 18ന് രാവിലെ 6ന് കാവടി അഭിഷേകം,8ന് പൂയം തൊഴൽ,9ന് ചാക്യാർകൂത്ത്, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട്, ആറാട്ട് എതിരേൽപ്പ്, 7.30ന് സംഗീതസദസ്,രാത്രി 9.30ന് നൃത്തസന്ധ്യ, 12ന് വലിയ കുരുതി, കൊടിയിറക്ക്‌