കുട്ടനാട്: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 98ാമത് അസുസ്മരണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികളുടെ വിശദികരണവും യുവജനസംഗമവും ഇന്ന് നടക്കും. യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് അദ്ധ്യക്ഷനാകും. കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി എക്സിക്യൂട്ടീവ് അംഗം മണിലാൽ ചേർത്തല മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി കുമാരനാശാൻ അനുസ്മരണം നടത്തും. യൂണിയൻ അ‌ഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എ.പി. പ്രമോദ് സംഘടനാ സന്ദേശം നൽകും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് , യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്.ഷിനുമോൻ, ജോയിന്റ് സെക്രട്ടറി ടി.ആർ.അനീഷ് കേന്ദ്രസമിതി അംഗം കെ.ജി.ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ജു വി. കാവാലം നന്ദിയും പറയും.