
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2020-21 വർഷത്തെ എസ്.സി വിഭാഗം കുട്ടികൾക്കുള്ള ലാപ് ടോപ്പ് വിതരണോദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. ആസാദ് മെമ്മോറിയൽ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ 18 കുട്ടികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ഡി. വിശ്വനാഥൻ, നസീമ, വിനോമ്മ രാജു, കുഞ്ഞുമോൾ, ഷാനവാസ്, ഷെജിമോൾ, എസ്.സി പ്രൊമോട്ടർ കവിത, ഇംപ്ലിമെന്റിംഗ് ഓഫീസർ വിമല എന്നിവർ സംസാരിച്ചു.