
ഹരിപ്പാട്: കായലിൽ മീൻപിടിച്ചു കൊണ്ടിരിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ തറയിൽക്കടവ് കമലവിലാസത്തിൽ പുഷ്പദാസാണ് (55)മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെ കൊച്ചിയുടെജെട്ടി പാലത്തിനു തെക്കുഭാഗത്തായിരുന്നു സംഭവം. കായലോരത്തു നീട്ടുവല ഉപയോഗിച്ചു മീൻപിടിച്ചു കൊണ്ടിരിക്കെ പുഷ്പദാസ് വെളളത്തിലേക്കു വീഴുകയായിരുന്നു. കരയിൽ നിന്നിരുന്നവർ ഉടൻതന്നെ കരയ്ക്കെത്തിച്ചു കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മിനിമോൾ. മക്കൾ: മീനു, മീതു.