ആലപ്പുഴ: മുൻ പി.എസ്.സി ചെയർമാനും, എസ്.ഡി കോളേജ് അദ്ധ്യാപകനുമായിരുന്ന വി. ഗോപാലകൃഷ്ണകുറുപ്പിന്റെ നിര്യാണത്തിൽ 'സൗഹൃദ' സാമൂഹ്യസേവന സന്നദ്ധ സമിതി അനുശോചിച്ചു. യോഗത്തിൽ സൗഹൃദ പ്രസിഡന്റ് പി. ജ്യോതിസ് അദ്ധ്യക്ഷനായി. പ്രൊഫ. എസ്. വിജയൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. എസ്. രാമനാഥ്, ആർ. പ്രദീപ്, നഗരസഭാംഗങ്ങളായ ബി. നസീർ, ഡി.പി. മധു, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഗീത, ഡി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.