ഹരിപ്പാട്: പ്ലസ് ടു വിദ്യാർത്ഥികളുടെ തുടർ പഠനത്തിനും, തൊഴിൽ സാധ്യതകളും കുട്ടികളെ മനസ്സിലാക്കുന്നതിനായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കരിയർ ഡെവലപ്പ്മെന്റ് സെന്റർ നടത്തുന്ന കരിയർ ഗൈഡൻസ് സെമിനാർ നങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്‌ ഹയർ സെക്കൻഡറി സ്കൂളിൽ 18ന് രാവിലെ 10ന് നടക്കും. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്ലാസ്‌ സി. ഡി. സി നെയ്യാറ്റിൻകരയിലെ കെ. സനൽകുമാർ നയിക്കും. പി. ടി. എ പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു, പ്രിൻസിപ്പൽ ബിജു, എച്ച്. എം . ബിജി, സ്കൂൾ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ ഇല്ലത്തു ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും.