ആലപ്പുഴ: കോമളപുരം സ്പിന്നിംഗ് മില്ലിന് സമീപം പുല്ലിന് തീപിടിച്ചു. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചു. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി. അനികുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻ‌ഡ് റസ്ക്യൂ ഓഫിസർമാരായ ശ്രീജിത്ത്, ജോബിൻ വർഗീസ്, എസ്. സുജിത്ത്, വിപിൻ രാജ്, വി. വിനീഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.