ambala

അമ്പലപ്പുഴ: സാഗര സഹകരണ ആശുപത്രിയിൽ ജനറൽ സർജറി മെഡിക്കൽ ക്യാമ്പ് നടത്തി. എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഡോ. അരുൺ, ഫിനാൻസ് ഓഫീസർ രാമഭദ്രൻ,നഴ്സിംഗ് സൂപ്രണ്ട് ഷീല എന്നിവർ പങ്കെടുത്തു. ഡോ.അനീഷ ഫാത്തിമ, ഡോ. ഷഫീർ.എം.ഷാഫി എന്നിവർ നേതൃത്വം നൽകി. സൗജന്യ ഗൈനക്കോളജി ക്യാമ്പ് 23ന് നടക്കും. ഡോ. അനൂപ് കൃഷ്ണൻ, ഡോ. സിസിലിയാമ്മ തോമ്മസ്, ഡോ. ജെന്നി എന്നിവർ നേതൃത്വം നൽകും. വന്ധ്യതാ പരിശോധനയും ഗർഭാശയ കാൻസർ പരിശോധനയും ഉണ്ടായിരിക്കും. ഫോൺ: 0477-2267676, 2240203.